NEWS
കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണം
21/07/2026 08:08 PM IST
nila

ചെന്നിത്തല:നാടിന്റെ സമഗ്ര വികസനത്തിന് കാർഷികമേഘല കൂടാതെ മറ്റുജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനും കുട്ടനാട് താലൂക്ക്, ചെങ്ങന്നൂർ താലൂക്ക്,മാവേലിക്കര താലൂക്ക്,അമ്പലപ്പുഴ താലൂക്ക്,തിരുവല്ല,കായംകുളം,ഈ മേഖലയെല്ലാം ചേർത്ത് കുട്ടനാടും ഓണാട്ടുകര കൃഷിമേഖലാ പ്രദേശങ്ങൾ ചേർത്ത് കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെന്നിത്തല കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി സംസ്ഥാന മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,റവ ന്യൂവകുപ്പ് മന്ത്രി,സഹകരണ വകുപ്പ് മന്ത്രി,ജലസേചന വകുപ്പ് മന്ത്രി എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് വി. ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.ഷിബു ഉമ്മൻ,ചാക്കോ കയ്യത്ര,ബ്ലസ്സൻ ജേക്കബ്,ഗണേഷ് പുലിയൂർ,ഗീവർഗ്ഗീസ്,നന്ദകുമാർ,ലീജ ഹരീന്ദ്രൻ,തോമസ് ജോർജ്,അജി. ജി.എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











